രാജ്യത്ത് ഇന്ധനവില കൊള്ള തുടരുന്നു.കൊച്ചി:തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില വർദ്ധിച്ചു. വ്യാഴാഴ്ച പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിനും ഡീസലിനും  ഒരു രൂപയുടെ  വർദ്ധനവുണ്ടായി.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില വർദ്ധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് എണ്ണ  കമ്പനികൾ പറയുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിക്ക്‌  ശേഷം എണ്ണ  വില ഇത്രയും ഉയരുന്നത് ആദ്യമാണ്.2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില. വിലക്കയറ്റത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കെട്ടടങ്ങിയതാണ് എണ്ണ കമ്പനികൾ വില കൂട്ടാൻ കാരണമെന്ന് വാഹന ഉടമകൾ പറയുന്നു.
keyword:petrol,price