മൊഗ്രാൽ സ്‌കൂൾ ഡോക്യുമെന്ററി ഷൂട്ടിങ് ആരംഭിച്ചു.
മൊഗ്രാൽ:മൊഗ്രാൽ ഗവ. സ്‌കൂൾ കെട്ടിടോദ്ഘാടനത്തിന് അനുബന്ധമായി പുറത്തിറക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു. 

മൊഗ്രാലിന്റെ ചരിത്രത്തിലേക്കും കലാ കായിക സാംസ്കാരിക ജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഈ ഹ്രസ്വചിത്രം മൊഗ്രാൽ ഗ്രാമത്തിനെ മൊഗ്രാൽ ഗവ. ഹൈസ്‌കൂൾ എന്ന വിദ്യാലയം എങ്ങനെ സ്വാധീനിച്ചു എന്നുകൂടി വിളിച്ചുപറയും. 

പ്രശസ്ത നാടകകൃത്തും അധ്യാപകനുമായ പദ്മനാഭൻ ബ്ലാത്തൂർ ആണ് ഇതിന്റെ സംവിധാനം. മൊഗ്രാൽ സ്‌കൂളിലെ അധ്യാപകരായ ഖാദർ മാഷ്, ശിഹാബ് മൊഗ്രാൽ എന്നിവർ ഏകോപനം നിർവ്വഹിക്കുന്നു. ക്യാമറ : പ്രവീൺ ഐറിസ്, ദിനിൽരാജ് ഐറിസ്.keyword:mogral,school,documentary