നേട്ടങ്ങളുടെ കോട്ട കീഴടക്കി സിദ്ദീഖ് അഹമ്മദ്.ദുബായ്: വികസനത്തിന് കാര്യത്തിൽ സുതാര്യവും, ദീർഘവീക്ഷണമുള്ളതുമായ  കാഴ്ചപ്പാടുകൾ വെച്ച്  പുലർത്തുന്ന വ്യക്തിയാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മാൻ നേടിയ ഡോക്ടർ സിദ്ദീഖ് അഹമ്മദ്. പ്രവാസി ഭാരതീയ സമ്മാൻ നൽകി ഇദ്ദേഹത്തെ ആദരി കുമ്പോൾ ഗൾഫ് കുടിയേറ്റത്തിന്റെ  ഭാഗമായി നാടിനുണ്ടായ വളർച്ചയ്ക്ക് കാരണക്കാരനായ മുഴുവൻ പ്രവാസികൾക്കുമുള്ള ആദരം കൂടിയാകുന്നു.

ഗൾഫ് മേഖലയുടെ സാധ്യതകൾ ഏറ്റവും ശരിയായ അർത്ഥത്തിൽ ഉപയോഗപ്പെടുത്തിയ വ്യവസായിയാണ് ഡോക്ടർ സിദ്ദീഖ് അഹ്മദ്. ഇദ്ദേഹം വളർത്തിയെടുത്ത " ഇറാം" ഗ്രൂപ്പ് ആയിരക്കണക്കിന് മലയാളികൾക്ക് ജോലി നൽകുന്നു. ഇറാം ഗ്രൂപ്പിന് കീഴിൽ നാൽപതിലേറെ ബിസിനസ് സംരംഭങ്ങളു  മുണ്ട്. സൗദി  അറേബ്യയിലാണ് ആസ്ഥാനം.യുഎഇ, ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ പടർന്നു കിടക്കുന്നു ആ ബിസിനസ് ലോകം. ക്രൂഡ് ഓയിൽ, ട്രാവൽ, ഐ ടി, വാഹനം തുടങ്ങിയ മേഖലകളിൽ ഗൾഫിൽ ഒന്നാം  നിരയിൽ തന്നെയുണ്ട് ഇറാം ഗ്രൂപ്പ്‌  സ്ഥാപനങ്ങൾ. സേവനങ്ങളിലാകട്ടെ വിശ്വാസ്യതയിലെന്നും  ഒന്നാംസ്ഥാനത്തും.

സാമ്പത്തിക കടക്കെണിയിൽപ്പെട്ട് സൗദി  ജയിലുകളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് സൗദി ഇന്ത്യൻ എംബസി യുമായി ചേർന്ന് വിപുലമായ സഹായ പദ്ധതിയും ഇറാം ഗ്രൂപ്പ് നടപ്പാക്കിയിരുന്നു. ''സ്വപ്നസാഫല്യം'' എന്നായിരുന്നു ഒരു വർഷത്തോളം നീണ്ടുനിന്ന ആ പദ്ധതിയുടെ പേര്.പാലക്കാട് മങ്കട പനന്ദന  കുടുംബാംഗമാണ് ഡോക്ടർ സിദ്ദീഖ് അഹമ്മദ്.keyword:pravasi,bharatheeya,sammaan