കാലങ്ങളായി തെളിയാതെ തെരുവ് വിളക്കുകൾ: എസ്ഡിപിഐ മുളിയടുക്കം ബ്രാഞ്ച് നിവേദനം നൽകി


കുമ്പള : കുമ്പള മുളിയടുക്ക 10 ആം വാർഡിൽ തെരുവ് വിളക്ക് വിഷയവുമായി ബന്ധപ്പെട്ട്  എസ്ഡിപിഐ മുളിയടുക്കം ബ്രാഞ്ച് കമ്മിറ്റി കുമ്പള പഞ്ചായത് സെക്രട്ടറിക്ക്  നിവേദനം നൽകി.

10 ആം വാർഡിൽ വർഷങ്ങളായി  രാത്രി കാലങ്ങളിൽ  അനുഭവിക്കുന്ന പ്രശ്നമായിരുന്നു  തെരുവ് വിളക്ക്. മദ്രസകൾ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ഏറെ പ്രയാസമുണ്ടാക്കുന്നതാണ് ഇരുളടഞ്ഞ വഴിയോരങ്ങൾ. വിശിഷ്യാ പട്ടി, ഇഴ ജന്തുക്കളുടെ ശല്യവും ഈ ഭാഗത്തുണ്ട്.

മുളിയടുക്കം ദർബാര്കേട്ട പെൽത്തടുക്ക ഭാഗങ്ങളിൽ  തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് വേണ്ടി എസ്ഡിപിഐ മുളിയടുക്കം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.  ബ്രാഞ്ച് പ്രസിഡന്റ് സിനാൻ മുളിയടുക്കം, അഷ്‌റഫ്‌, അഫ്സൽ, ഉനൈസ്, മുനീർ എന്നിവർ സംബന്ധിച്ചു.
keyword:street,light,issue