ബിഎൽഒ മാർക്കും ഇനി സംഘടന.കണ്ണൂർ: സംസ്ഥാനത്ത്  ബൂത്ത് ലെവൽ ഓഫീസർമാർക്ക്(ബി എൽഒ ) സ്വതന്ത്ര സംഘടന വരുന്നു.ബി എൽഒ അസോസിയേഷൻ എന്ന പേരിലായിരിക്കും സംഘടന നിലവിൽ വരിക. ഇതിനകം കാസർഗോഡ്, വയനാട് ജില്ലകളിലൊഴിച്ചു  മറ്റു ജില്ലകളിൽ കമ്മിറ്റികൾക്ക്‌  രൂപം  നൽകിക്കഴിഞ്ഞു.

സംസ്ഥാനത്ത് നിലവിൽ 25,309 ബിഎൽഒ മാരാണുള്ളത്. സർവീസിലുള്ള അധ്യാപകർ, ജീവനക്കാർ, അംഗൻവാടി ജീവനക്കാർ, വിരമിച്ചവർ തുടങ്ങിയവരാണ് ബി എൽഒ മാരായി പ്രവർത്തിക്കുന്നത്. നിയമസഭ -ലോക്സഭ തെരഞ്ഞെടുപ്പിലെ  വോട്ടർ പട്ടിക പുതുക്കൽ, അനർഹരെയും, മരിച്ചവരെയും ഒഴിവാക്കൽ, ഗൃഹസന്ദർശനം നടത്തി വോട്ടർമാരെ കുറിച്ച് അന്വേഷണം നടത്തൽ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യൽ തുടങ്ങിയവയാണ് ഇവരുടെ ചുമതല.

മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഡ്യൂട്ടി എങ്കിൽ ഇപ്പോൾ എല്ലാ മാസവും ജോലിയുണ്ട്. 6000 രൂപ പ്രതിവർഷ വേതനവും, 1200 രൂപ ഫോൺ അലവന്സുമാണ്   ഇവർക്ക് ലഭിക്കുന്നത്. അനുവദിച്ച തുക കൃത്യമായി ലഭിക്കാത്തതിനെ തുടർന്നാണ് സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്.


keyword:blo,union