നിയമസഭാ തിരെഞ്ഞെടുപ്പ് :ഒരു മുഴംമുൻപേ ബിജെപി .നേമം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം സ്ഥാനാർഥികളായി.തിരുവനന്തപുരം: നിയമസഭാ  തെരഞ്ഞെടുപ്പിൽ ഇടത്-വലത് മുന്നണിയെ കാൾ സ്ഥാനാർഥി നിർണയത്തിൽ ഒരുമുഴം മുമ്പേ ബിജെപി. പത്തോളം മണ്ഡലങ്ങളിലെ  സ്ഥാനാർഥികളെ ബിജെപി നിശ്ചയിച്ചു കഴിഞ്ഞു.സ്ഥാനാർഥികളായി പരിഗണിക്കുന്ന നേതാക്കളോട് മണ്ഡലങ്ങളിൽ പ്രവർത്തനം തുടങ്ങാൻ നേതൃത്വം നിർദ്ദേശം നൽകി കഴിഞ്ഞു.

കേരളത്തിൽ ആദ്യം താമര വിരിഞ്ഞ നേമം മണ്ഡലത്തിൽ ഒ  രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ മത്സരിക്കും.ബിജെപി പ്രതീക്ഷിച്ച വെച്ച് പുലർത്തുന്ന വട്ടിയൂർക്കാവിൽ പി കെ  കൃഷ്ണദാസ്  മത്സരിച്ചേക്കും. കൃഷ്ണദാസ് ഇതിനകംതന്നെ മണ്ഡലത്തിൽ സ്ഥിരതാമസമാക്കി കഴിഞ്ഞു.

കാസർഗോഡ് ജില്ലയിൽ ബിജെപി മഞ്ചേശ്വരത്ത് ശ്രദ്ധ കേന്ദ്രീകരിക്കും. ഇവിടെ ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീകാന്ത്നെ പരിഗണിക്കുന്നത്. സുരേഷ് കുമാർ ഷെട്ടിയുടെ പേരും ഒപ്പമുണ്ട്. 

വിവിധ മണ്ഡലങ്ങളിൽ ആദ്യം പരിഗണിക്കുന്നവരിൽ നടൻ സുരേഷ് ഗോപി എംപി, കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ എന്നിവരുൾപ്പെടും. 40 മണ്ഡലങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണ് ബിജെപിയുടെ നീക്കം.

keyword:bjp,nominations