നിയമസഭാ തിരഞ്ഞെടുപ്പ്; നേമവും മഞ്ചേശ്വരവും കോന്നിയും ഉൾപ്പെടെ പത്തിലേറെ സീറ്റ് പിടിക്കുമെന്ന് ബി.ജെ.പി


കാസർഗോഡ് :കേരളത്തിൽ വരുന്ന തിരഞ്ഞെടുപ്പോടെ പാർട്ടിക്ക് മുന്നേറ്റം നടത്താമെന്ന് പ്രതീക്ഷയുമായി ബി.ജ.പി. തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ. സുരേന്ദ്രൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരിയിൽ ആരംഭിക്കും.

സിറ്റിംഗ് സീറ്റായ നേമം നിലനിർത്തുന്നതിനോടൊപ്പം, വട്ടിയൂർക്കാവ്, മലമ്പുഴ, മഞ്ചേശ്വരം, തൃശൂർ, കോന്നി ഉൾപ്പടെ പത്തോളം മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിൻറെ പ്രതീക്ഷ.

40 നിയമസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ സംസ്ഥാന ഘടകത്തിന് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകി.

ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിർദ്ദേശങ്ങൾ. ‌


keyword:bjp,hope,election