സർക്കാരിനെതിരായ സമൂഹമാധ്യമ വിമർശനം ബീഹാറിൽ സൈബർ കുറ്റം

പട്ന. സർക്കാർ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ എന്നി വർക്കെതിരായ സമൂഹമാധ്യമ പോസ്റ്റുകളെ കുറ്റകൃത്യമായി പരിഗണിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ബീഹാർ പോലീസിൻറെ മുന്നറിയിപ്പ്.

പോലീസിന് സൈബർ കുറ്റകൃത്യം മായി ബന്ധമുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തെ നയിക്കുന്ന എ ഡി ജി യാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമപരമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു സമസ്ഥാന ത്തെ വിവിധ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും, സെക്രട്ടറിമാർക്കും കത്തയച്ചു. ഐ ടി  ആക്ട് അനുസരിച്ച് സൈബർ കുറ്റകൃത്യങ്ങൾക്ക് ഏഴ് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.