കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന:ഭെൽ ജീവനക്കാർ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.കാസറഗോഡ്: ഉൽപാദന മുടക്കവും 22 മാസമായി ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ അടഞ്ഞുകിടക്കുന്ന ഭെൽ ഇലക്ട്രിക്കൽ മെഷീൻ സ്ഥാപനം സംസ്ഥാനസർക്കാരിന് കേന്ദ്രസർക്കാർ വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി ഭെൽ ജീവനക്കാർ  അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.

ജില്ലയിലെ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും യൂണിയനുകൾ സംയുക്തമായി കൈകോർത്താണ് അനിശ്ചിതകാല സത്യാഗ്രഹസമരം കാസർഗോഡ് ഒപ്പു മരച്ചുവട്ടിൽ ആരംഭിച്ചത്. 

സത്യാഗ്രഹസമരം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡൻറ് വി പി പി മുസ്തഫ അധ്യക്ഷതവഹിച്ചു. വിവിധ യൂണിയൻ പ്രതിനിധികൾ സംസാരിച്ചു.keyword:bhel,issue