ഷിറിയ. മുട്ടം-ഷിറിയ റെയിൽവേ ക്രോസിംഗ് വഴി ഏകദേശം 2 കിലോമീറ്റർ സഞ്ചരിച്ചാൽ മുക്കുവഗ്രാമത്തോട് ചേർന്ന് ബേരിക്ക ബീച്ചിലെത്താം. വൈകുന്നേരമായാൽ സഞ്ചാരികളെ കൊണ്ട് ബീച്ച് നിറയും. വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.
കാസർഗോഡ് ജില്ലയിൽ ബേക്കൽ ബീച്ച് കഴിഞ്ഞാൽ കൂടുതൽ സഞ്ചാരികൾ എത്തുന്നത് മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന ബേരിക്ക ബീച്ചിലാണ്. പക്ഷേ സർക്കാരിന്റെയോ ടൂറിസം വകുപ്പിന്റെയോ ശ്രദ്ധ ഇവിടെ പതിഞ്ഞിട്ടില്ല.
വിശാലമായ കടൽത്തീരവും, കാറ്റാടി മരങ്ങളും കൊണ്ട് ആരെയും ആകർഷിച്ചു പോകുന്ന കടൽത്തീരമായി ബേരിക്ക മാറിക്കഴിഞ്ഞു. നാട്ടുകാർ തന്നെ ടൂറിസം ബീച്ചായി ബെരിക്കയെ മാറ്റിയെടുത്തിട്ടുണ്ട്. സന്ദർശകർക്ക് ഭക്ഷണശാലകൾ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
തിരമാലകൾകൊപ്പം കുട്ടികൾക്ക് കളിക്കാൻ ഏറെ സൗകര്യമുള്ള വിശാലമായ കടൽത്തീരമാണ് ബെരിക്കയുടേത്. ടൂറിസം വികസനത്തിന് ഏറെ സാധ്യതയുള്ള പ്രദേശമായി ബേരിക്ക മാറിക്കഴിഞ്ഞു. ബീച്ചിനെ സൗന്ദര്യവത്കരിക്കാൻ ടൂറിസം വകുപ്പും, മംഗൽപാടി ഗ്രാമ പഞ്ചായത്തും പദ്ധതികൾ ആവിഷ്കരിക്കാനായാൽ ബേരിക്ക ജില്ലയിലെ ടൂറിസം ഗ്രാമമായി അറിയപ്പെടും.