ബംഗാളിൽ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഉവൈസി: മമതയ്ക്ക് ഭീഷണി, ബിജെപിക്ക് പ്രതീക്ഷ.കൽക്കത്ത: ബംഗാൾ നിയമസഭയിലേക്കു കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ മജ്ലിസ് പ്രസിഡണ്ട് അസറുദ്ദീൻ ഉവൈസി മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ നേതാക്കളുമായി കൈകോർക്കാൻ  തീരുമാനിച്ചതോടെ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാകുന്നത് ബിജെപിക്ക് സഹായകമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഉവൈസിയുടെ നീക്കം ഏറെ ദോഷം ചെയ്യുക മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനാ  യിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 

ആദ്യകാലങ്ങളിൽ ബംഗാളിൽ ന്യൂനപക്ഷ വിഭാഗങ്ങൾ സിപിഐഎമ്മിന് ശക്തമായ പിന്തുണ നൽകിയിരുന്നു. 2006 നു ശേഷം തൃണമൂലിനൊ  പ്പമാണ് നിലയുറപ്പിച്ചത്. സംസ്ഥാനത്തെ 31 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗം ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് ഉവൈസി  പറയുന്നത്. ലോക്സഭയിൽ പൗരത്വ നിയമ ഭേദഗതി വോട്ടിനിട്ട പ്പോൾ 8 തൃണമൂൽ എംപിമാർ ഹാജരാകാതെ ബിജെപിക്ക് അനുകൂല മായി നിന്നുവെന്നാണ് ഫുർഫുറാ  ശരീഫ് പ്രസ്ഥാനങ്ങളുടെ മേധാവി അബ്ബാസ് സിദ്ദീഖ് പറയുന്നത്. ന്യൂനപക്ഷങ്ങൾ തൃണമൂൽ  കോൺഗ്രസിൽ നിന്ന് ഇതോടെ അകലുകയും   ചെയ്തു.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഏറെ സ്വാധീനമുള്ള 94 സീറ്റുകളിൽ മത്സരിക്കാനാണ് ഉവൈസിയുടെയും  സിദ്ദീഖിയുടെയും ശ്രമം. എന്നാൽ ന്യൂനപക്ഷ വിഭാഗം നേതാക്കളിൽ ഭിന്നിപ്പുണ്ടാക്കി കുറെ നേതാക്കളെ തൃണമൂലി നോടൊപ്പം അടു പ്പിക്കാനാണ് മമതാബാനർജി ശ്രമിക്കുന്നത്. ഫലത്തിൽ ഇത് ബിജെപിക്കായിരിക്കും  ഗുണം ചെയ്യുക. 

മമതയുടെ വിശ്വസ്തനായ സുവേന്ദു  അധികാരി ഇപ്പോൾ ബിജെപി പാളയ ത്തിലാണ്. ഇന്നലെയും ഒരു മന്ത്രി കൂടി രാജിവച്ച് ബിജെപിയിൽ ചേരുകയും ചെയ്തു. മുൻ ക്രിക്കറ്റ് താരം ലക്ഷ്മി രത്തൻ ശുക്ലയാണ് രാജിവെച്ചത്. മമതാ മന്ത്രിസഭയിൽ സ്പോർട്സ്- യുവജനക്ഷേമ മന്ത്രിയായിരുന്നു. ഇതിന് പിന്നാലെയാണ് എക്കാലവും ഒപ്പമുണ്ടായിരുന്ന ന്യൂനപക്ഷ വോട്ടുകൾ കൂടി ചോരുന്നത് ബംഗാളിൽ  മമതയുടെ സാധ്യതകളെ പരുങ്ങലിലാക്കിയിട്ടുണ്ട്.
keyword:bengal,election