
ന്യൂഡൽഹി. അക്കൗണ്ട് ഉടമയുടെ പിഴവ്മൂലമല്ല പണം നഷ്ടപ്പെട്ടതെങ്കിൽ ഉത്തരവാദിത്വം ബാങ്കിന് തന്നെയെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മഹാരാഷ്ട്രയിലെ താനെയിൽ നിന്നുള്ള ജസ്നജോസിന് അനുകൂലമായാണ് ഈ വിധി.
വിദേശത്ത് ജീവിക്കുന്ന തന്റെ അക്കൗണ്ടിൽ നിന്ന് താനറിയാതെ പണം പിൻവലിക്കപ്പെട്ടതിന് ബാങ്ക് നടപടിയെടുക്കാത്തതിനാലാണ് ജെസ്ന പരാതി നൽകിയത്. ഫോറെക്സ് കാർഡുള്ള അക്കൗണ്ടിൽ നിന്ന് 6000 യുഎസ് ഡോളർ പിൻവലിക്കപ്പെട്ട ന്നായിരുന്നു കണ്ടെത്തിയത്.
ബാങ്ക് അധികൃതർ എതിരായി വാദിച്ചെങ്കിലും അതിന് തക്ക തെളിവുകൾ ഹാജരാക്കാനായില്ല. അതുകൊണ്ടുതന്നെ ഉത്തരവാദിത്വം ബാങ്കിന് തന്നെയാണെന്ന് കമ്മീഷൻ വിധിച്ചു. റിസർവ് ബാങ്ക് 2017 ജൂലൈ 6ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ദേശീയ ഫോറം അംഗം ജി. ജീവനാഥൻ ഉത്തരവിൽ വിശദീകരിച്ചു.