പിഞ്ചുകുഞ്ഞിന്റെ ദാരുണാന്ത്യം :ഔട്ടോ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.ബന്തിയോട്. ഓട്ടോ റിക്ഷയുടെ മുൻചക്രം ഊരിത്തെറിച്ചു മാതാവിന്റെ കൈയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ പിഞ്ചു കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ ഔട്ടോ ഡ്രൈവർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. 

ഇന്നലെ വൈകുന്നേരത്തോടെ ബന്തിയോട് മീപ്പിരിയിലാണ് അപകടം. 

മുൻചക്രത്തിന്റെ ബോൾട്ടിന് പ്രശ്നമുള്ളത് നന്നാക്കാനായി വർക്ക്ഷോപ്പിലേക്ക് പോകുന്നത് വഴി ബന്തിയോട് ഭാഗത്തേക്ക് പോകാനായി നിൽക്കുകയായിരുന്ന മാതാവിനെയും കുഞ്ഞിനേയും ഓട്ടോ  യിൽ കയറ്റു കയായിരുന്നുവെന്നു പോലീസ് പറയുന്നു. മീപ്പിരി വളവിലെത്തിയപ്പോൾ ടയറിന്റെ വോൾട്ട് ഇളകി മുൻചക്രം ഊരിത്തെറിച്ചു ഓട്ടോ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. 

കൊക്കച്ചാൽ പിലന്തൂ രിലെ ഖാസിം-ഫായിസ ദമ്പതികളുടെ മകൻ റിസ്‌വാനാണ് (2) മരിച്ചത്. സഹോദരൻ. മുഹമ്മദ്, റഫീഖ്.

keyword:auto,accident