ന്യൂഡൽഹി: ബംഗാളിന് പുറമേ ആസാം നിയമസഭാ തിരഞ്ഞെടുപ്പിലും ഒന്നിച്ചു മത്സരിക്കാൻ കോൺഗ്രസും, ഇടതുപക്ഷവും തീരുമാനിച്ചു. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനെയും ഒപ്പംകൂട്ടി വിശാല പ്രതിപക്ഷ മുന്നണി നിലവിൽ വന്നു.
കോൺഗ്രസ്, സിപിഎം, സിപിഐ, സിപിഐ (എം എൽ),എഐ യുഡിഎഫ്, പുതുതായി രൂപംകൊണ്ട അഞ്ജലിക് ഗണമോർച്ച എന്നിവരടക്കം 6 കക്ഷികളാണ് ബിജെപി ക്കെതിരായ മുന്നണിയിൽ കൈകോർത്തത്.
ഭരണകക്ഷിയായ ബിജെപിയെ നേരിടാൻ ഇടതുകക്ഷികളെ ഒപ്പം ചേർക്കണമെന്ന് ആസാം പിസിസി ഘടകം ഹൈക്കമാൻഡിനോട് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി രൂപീകരണം സാദ്ധ്യമായത്.
keyword:assam,congress,cpm