അർണബിനെതിരെ മഹാരാഷ്ട്ര നിയമനടപടിക്കൊരുങ്ങുന്നു.മുംബൈ: രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ വാട്സപ്പ് സംഭാഷണം വഴി പുറത്തുവിട്ടെന്ന  പരാതിയിൽ റിപ്പബ്ലിക് ടി വി  എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ നിയമ നടപടിയെടുക്കുന്ന കാര്യം മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നു.

പൂൽവാമ  ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തെക്കുറിച്ചും,  ജമ്മു കാശ്മീരിന്റെ  പ്രത്യേക പദവി എടുത്തു കളയുന്നതിനെ കുറിച്ചും  അർണബ് ഗോസ്വാമിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാട്സ്ആപ്പ് ചാറ്റ് രേഖകൾ സൂചിപ്പിക്കുന്നത്. ഇത് അത്യന്തം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് സർക്കാർ നടപടി ആലോചിക്കുന്നത്.

keyword:arnab,goswamy