കേരളീയ ഭക്ഷണം ഒഴിവാക്കി കേരളത്തിൽ അറേബ്യൻ രുചിവിപ്ലവം.
തൃശൂർ: കോവിഡ്  കാലത്ത് കേരളത്തിൽ 9500 ഹോട്ടലുകൾ പൂട്ടിയപ്പോൾ പുതുതായി തുടങ്ങിയത് 24000 അറേബ്യൻ ഭക്ഷണക്കടകൾ. വെജി-നോൺ വെജി ഇനങ്ങൾ ലഭ്യമായിരുന്ന 9500 ഹോട്ടലുകൾ കോവിഡ് കാലത്ത് പൂട്ടി എന്നത് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കണക്ക്‌ പ്രകാരമാണ്. അസോസിയേഷനിൽ ഇല്ലാത്ത നാലായിരത്തോളം ഹോട്ടലുകളും പൂട്ടിയിട്ടുണ്ടെന്നാണ്  കണക്ക്.

കോവിഡ് കാലത്ത് കേരളത്തിൽ മുക്കിലും, മൂലയിലും വരെ തുറന്ന ഷവർമ, കുഴിമന്തി , അൽഫാം കടകൾ കാൽ  ലക്ഷത്തോളമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ രജിസ്ട്രേഷൻ വിവരങ്ങൾ കാണിക്കുന്നു.

രജിസ്ട്രേഷൻ ഫീസ് 100 രൂപ ആയതിനാൽ ചെറിയ മുതൽ മുടക്കിൽ ചെറിയ സ്ഥലത്ത് കടകൾ  തുടങ്ങാനാവും എന്നതിനാലാണ് കടകളുടെ പെരുപ്പം. 

ഹോട്ടലിലിരുന്ന്  ഭക്ഷണം കഴിക്കുന്ന ശീലം മലയാളികൾ മാറ്റി അറേബ്യൻ രുചിയോട് താല്പര്യം കാട്ടിത്തുടങ്ങിയതാണ് അറേബ്യഭക്ഷണ കടകൾക്ക് വഴിയൊരുക്കിയത്. കോവിഡ് കാലത്ത് വിദേശത്ത് നിന്നും മറ്റു നാടുകളിൽ നിന്നും തൊഴിൽ  നഷ്ടപ്പെട്ടവരാണ് പുതിയതായി അറേബ്യൻ ഭക്ഷണശാലകൾ  തുടങ്ങിയവരിലേറെയും.


keyword:arabian,food,in,kerala