ഹസാരെ വീണ്ടും മലക്കം മറിഞ്ഞു. നിരാഹാര സമരത്തിനില്ല.മുംബൈ: കർഷക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  സാമൂഹിക പ്രവർത്തകൻ അണ്ണാഹസാരെ  പ്രഖ്യാപിച്ച നിരാഹാരസമരം വേണ്ടെന്നുവച്ചു. പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്റെ  അടിസ്ഥാനത്തിലാണ് സമരം വേണ്ടെന്ന് വെച്ചതെന്ന് ഹസാരെ അറിയിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രിയുമായി താൻ സംസാരിച്ചുവെന്നും  അദ്ദേഹം വെളിപ്പെടുത്തി.

ഇന്ന് മുതലായിരുന്നു അണ്ണാ ഹസാരെ നിരാഹാര സമരം നടത്തുമെന്ന് അറിയിച്ചിരുന്നത്. സമരവുമായി ബന്ധപ്പെട്ടു അണികളോട് വിവിധ  സ്ഥലങ്ങളിൽ പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനവും, ഹസാരെയുമായുള്ള ചർച്ചയും.
keyword:anna,hasare