ട്രംപിന്റെ വിവാദ നയങ്ങൾ തിരുത്തി ബൈഡൻ.വാഷിംഗ്ടണ്‍: അധികാരമേറ്റതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ വിവാദമായ നയങ്ങള്‍ റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍. പാരീസ് ഉടമ്ബടിയില്‍ വീണ്ടും പങ്കാളിയാകുന്നത് ഉള്‍പ്പടെ ട്രംപിന്റെ നയങ്ങള്‍ തിരുത്തുന്ന പതിനേഴ് എക്സിക്യുട്ടീവ് ഉത്തരവുകളിലാണ് ബൈഡന്‍ ഒപ്പുവച്ചത്.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ആണ്  ബൈഡന്‍ വൈറ്റ്ഹൗസില്‍ എത്തിയത്.പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് അദ്ദേഹം ആദ്യം ഒപ്പിട്ടത്. ആദ്യ 10 ദിവസത്തെ പദ്ധതികള്‍ ബൈഡന്‍ നേരത്തേ പുറത്തു വിട്ടിരുന്നു.'അണ്‍ ട്രംപ് അമേരിക്ക' എന്ന പേരിലാണ് പദ്ധതികള്‍.100 ദിവസം കൊണ്ട് 10 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും.

കുടിയേറ്റ നിയമങ്ങളിലും സമ്ബൂര്‍ണ അഴിച്ചുപണിയാണ് ലക്ഷ്യമിടുന്നത്. വര്‍ക്ക് വിസ സംവിധാനവും എച്ച്‌1ബി വിസ നിയമങ്ങളുമെല്ലാം മാറ്റിയേക്കും.

ഇന്നലെ ഉച്ചയ്ക്ക് 12ന്( ഇന്ത്യന്‍ സമയം രാത്രി 10.30) ആയിരുന്നു അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസും അധികാരമേറ്റത്. യു.എസ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്. 'അമേരിക്ക യുണൈറ്റഡ്'എന്നായിരുന്നു സ്ഥാനാരോഹണ പ്രമേയം.

keyword:american,president,biden