അക്ഷയ സേവനങ്ങൾ ഇനി വീടുകളിലേക്ക്കാസറഗോഡ്: അക്ഷയ സേവനങ്ങൾ ഇനി വീടുകളിലെത്തും. ശാരിരിക പ്രയാസങ്ങൾ ഉള്ളവർക്കാണ്  ഈ സേവനം ലഭിക്കുക. ഇതിനായി സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കാൻ സർക്കാർ നിർദ്ദേശം നൽകി.

അക്ഷയ സേവനം ആവശ്യമുള്ളവരുടെ അപേക്ഷകൾ സ്വീകരിച്ച് അധികാരികൾക്ക് എത്തിക്കുന്നതും, ഇതിൽ സ്വീകരിച്ച തുടർ നടപടികളുടെ വിവരം അപേക്ഷകനെ വിളിച്ച് അറിയിക്കുന്നതും സന്നദ്ധ സേനാംഗങ്ങളായിരിക്കും. ഇതിനായുള്ള സന്നദ്ധ സേനാംഗങ്ങൾക്ക് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ ശുപാർശയിൽ ജില്ലാകലക്ടർ ഇ -പാസ്സ്  അനുവദിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിൻറെ സാമൂഹിക സന്നദ്ധ സേന ഡയറക്ടർ അമിത് വീണ തദ്ദേശ  സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി.

keyword:akshaya,services,home