തെരുവോരങ്ങളിൽ കഴിയുന്നവരുടെ വിശപ്പടക്കി എയ്‌സ് വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട്.എയ്സ് (ace) അക്കൗണ്ട് ഇന്ത്യ കാഞ്ഞങ്ങാട് സെൻററിലെ  വിദ്യാർത്ഥികളുടെ പുതുവത്സരാഘോഷം വേറിട്ട കാഴ്ചയായി.

കോവിഡ് പ്രതിസന്ധികൾക്കിടയിലും  കാഞ്ഞങ്ങാട് നഗര പ്രദേശത്തും, റെയിൽവേ സ്റ്റേഷൻ പരിസരത്തുമായി  ഭക്ഷണത്തിന് പ്രയാസപ്പെടുന്ന വരിലേക്ക് ഭക്ഷണം എത്തിച്ചു കൊണ്ടാണ് വിദ്യാർത്ഥികൾ പുതുവത്സരത്തെ എതിരേറ്റത്.

ജില്ലയിലെ അക്കൗണ്ടിങ് വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 16 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന എയ് സ്  അക്കൗണ്ട്സ്  പഠനത്തോടൊപ്പം ഇത്തരം സാമൂഹിക- സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ ഇടപെടലുകൾ നടത്താറുണ്ട്.

പ്രവർത്തനങ്ങൾക്ക് സെൻറിലെ പ്രധാന അധ്യാപകർ അഫ്സൽ തളങ്കര, അശ്വവന, എയ് സ് അക്കൗണ്ടിംഗ് ഇന്ത്യ സിഇഒ അഹ്മദ് മൂസ പേ രൂർ എന്നിവർ നേതൃത്വം നൽകി വരുന്നു.

ace, students, kanhagad,