അബുദാബി: അബുദാബി- മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡൻ്റായി ഉമ്പു ഹാജി പെർളയെ തെരഞ്ഞെടുത്തു.ഔദ്യോഗിക പ്രഖ്യാപനം സെഡ് എ. മൊഗ്രാൽ നിർവ്വഹിച്ചു. മണ്ഡലം ഭാരവാഹികളുടെ യോഗം ചേർന്നാണ് പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്. യോഗത്തിൽ സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. മുജീബ് മൊഗ്രാൽ, ഹനീഫ് ചള്ളങ്കയം, ഉമ്പു ഹാജി പെർള, ഷെരീഫ് ഉറുമി, ഖാലിദ് ബംബ്രാണ, കലന്തർ ഷാ ബന്തിയോട്, അസീസ് കന്തൽ,ലത്തീഫ് ഇറോഡി എന്നിവർ സംബന്ധിച്ചു.സെക്രട്ടറി ഇസ്മായിൽ മുഗ്ളീ സ്വാഗതവും അബ്ദുൽ റഹ്മാൻ കമ്പള ബായാർ നന്ദിയും പറഞ്ഞു.
keyword:abudabi,manjeshwar,new,members