അമേരിക്കയിൽ ട്രംപ് ഒറ്റപ്പെടുന്നു: ഒപ്പമുള്ളവരൊക്കെ കയ്യൊഴിഞ്ഞു

വാഷിംഗ്ടൺ. യു എസ്  ക്യാപിറ്റൽ ഹിൽ  ആക്രമണത്തിന്റെ  തുടർച്ചയായി പ്രസിഡണ്ട് റൊണാൾഡ്  ട്രംപ് അമേരിക്കയിൽ ഒറ്റപ്പെടുന്നു. മുൻ പ്രസിഡണ്ടുമാർക്കൊന്നുമില്ലാത്ത അധികാരമോഹമാണ് ട്രംപിനെ  ജനങ്ങളിൽ നിന്ന് അകറ്റിയിരിക്കുന്നത്. ട്രംപിൻറെ വിശ്വസ്തരായവർ തന്നെ ഉദ്യോഗസ്ഥരടക്കം രാജിവച്ചു ഒഴിഞ്ഞത് വലിയ തിരിച്ചടി കൂടിയായി. അക്രമത്തിലെ ട്രംപിൻറെ പങ്ക് നീതിന്യായ വകുപ്പ് അന്വേഷിക്കുന്നുണ്ട്.

ട്രംപിനെ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ഭേദഗതി പ്രകാരം പുറത്താക്കാനോ, ഇംപീച്ച് ചെയ്യാനോ ജനപ്രതിനിധിസഭ തയ്യാറായേകുമെന്ന് സൂചനയുണ്ട്. 

അതിനിടെ അതിക്രമം നടത്തിയ അനുയായികളെ അപലപിച്ച ട്രംപ്ന്റെ നടപടി മുഖം രക്ഷിക്കാനാണെന്ന് ഇതിനകം ആക്ഷേപം ഉയർന്നുകഴിഞ്ഞു. ഈ മാസം 20ന് ജോ.ബൈഡന്റെ  സർക്കാരിനുള്ള അധികാരക്കൈമാറ്റം സുഗമമാക്കാൻ ട്രംപ് നിർദ്ദേശം നൽകിയതും ശ്രദ്ധേയമാണ്. സത്യ  പ്രതിജ്ഞ ചടങ്ങിൽ നിന്ന് ട്രംപ് വിട്ട് നിൽക്കുമെന്നും  അറിയിച്ചിട്ടുണ്ട്.

അതെ സമയം ട്രംപിൻറെ ട്വീറ്റർ  അക്കൗണ്ട് പൂട്ടിയത്    നടപടിയുടെ ഭാഗമായാണെന്ന് പറയപ്പെടുന്നു. ഒമ്പതുകോടി ഫോളോവെർസ് ഉള്ള ട്രംപിന്റെ അക്കൗണ്ടാണ്  പൂട്ടിയത്. ക്യാപിറ്റൽ ഹിൽ  കലാപത്തിന്റെ  പശ്ചാത്തലത്തിൽ കൂടുതൽ അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഈ നടപടി എന്നാണ് പറയപ്പെടുന്നത്.

impeachment-threat, trump,