ഫിലമെന്റ് രഹിത കേരളം : കെ എസ് ഇ ബി യുടെ എൽഇഡി വിതരരണം തുടങ്ങി

കുമ്പള : ഫിലമെൻ്റ് രഹിത കേരളം പദ്ധതിയുടെ കുമ്പള പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു .പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ശ്രീ. നാസറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി താഹിറ LED വിതരണം നടത്തി ഉദ്ഘാടനം ചെയ്തു .ഫിലമെൻറ് രഹിത കേരളം പദ്ധതിയെക്കുറിച്ച് അസിസ്റ്റൻറ് എൻജീനീയർ ശ്രീ.രാജീവൻ സ്വാഗത പ്രസംഗത്തിനിടയിൽ വിശദമായി സംസാരിച്ചു..യോഗത്തിൽ മെമ്പർമാർ ,പൊതു പ്രവർത്തകർ , അംഗൺ വാടി ടീച്ചർമാർ ,KSEBL ജീവനക്കാർ എന്നിവർ പങ്കെടുത്തു