സി പി എം - ബി ജെ പി ബന്ധം തിരിച്ചറിയണം - മുസ്ലിം ലീഗ്മൊഗ്രാൽ : കുമ്പള ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് വോട്ട് ചെയ്യുകയും ബി ജെ പി യുടെ  വോട്ട് സ്വീകരിച്ച് അധ്യക്ഷ പദവി നേടുകയും ചെയ്ത സി പി എമ്മിന്റെ കപട മതേതരത്വം എൽ ഡി എഫിന് വോട്ട് നൽകിയ വോട്ടർമാർ  തിരിച്ചറിയണമെന്ന് കുമ്പള പഞ്ചായത്ത് 18 )o വാർഡ് ( മൊഗ്രാൽ ) മുസ്ലിം ലീഗ്  കൺവെൻഷൻ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 

സംസ്ഥാനത്തുടനീളം രൂപപ്പെട്ട സി.പി എം -ബി.ജെ.പി ബന്ധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കുമ്പള പഞ്ചായത്തിൽ കണ്ടത്. ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് ഇവരെന്ന് ഇത് വഴി തെളിഞ്ഞിരിക്കുകയാണെന്നും വോട്ടർമാരെ വഞ്ചിച്ച കുമ്പള പഞ്ചായത്തിലെ മൂന്ന് അംഗങ്ങളും രാജിവെക്കാൻ തയ്യാറാവണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

നിയസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റ ഭാഗമായി അഡ്‌ഹോക് കമ്മിറ്റിക്ക് യോഗം രൂപം നൽകി.

പ്രസിഡന്റ്‌ കെ കെ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.

ജില്ലാ ലീഗ് സെക്രട്ടറി വി.പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് സെക്രട്ടറി എ കെ ആരിഫ്, ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സകീർ അഹ്‌മദ്‌, അഷ്റഫ് കൊടിയമ്മ, ടി. എം. ശുഹൈബ്, ഹാദി തങ്ങൾ, സെഡ് എ മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു. പി എ ആസിഫ് സ്വാഗതവും, ടി കെ ജാഫർ നന്ദിയും പറഞ്ഞു.


ഭാരവാഹികൾ

 പി.എ ആസിഫ് ( പ്രസിഡന്റ്‌)

ടി.കെ ജാഫർ ( ജന.സെക്രട്ടറി )

എം.എ  മുഹമ്മദ്‌ (ട്രഷറർ)


വൈസ് പ്രസിഡന്റ്‌ 

1. അബ്ദുൽ ഖാദർ കട്ടത്തട്ക്ക

2. ടി എം മുഹമ്മദ് 

3. അമീൻ യു എം

ജോ.സെക്രട്ടറി 

1. സൈനുദ്ദീൻ ടി വി എസ്

2. അബ്ദുല്ല ഗ്രീൻപീസ്

3. ബി എ മുഹമ്മദ് കുഞ്ഞി
KEYWORD:CPM,BJP,ISSUE