ജനുവരിയിൽ മാസ്ക് ഉപയോഗിക്കാത്തത് 79,232 പേർ.കണ്ണൂർ :ജനുവരിയിൽ സംസ്ഥാനത്തെ പൊതു ഇടങ്ങളിൽ പൂർണ്ണമായും മാസ്കില്ലാതെ നടന്നവർ 79,232 പേരാണ്.ഒരു ദിവസം ശരാശരി 2750 ലേറെപ്പേർ മാസ്കില്ലാതെ പുറത്തിറങ്ങി.താടിക്കു താഴെ മാസ്കിറ്റു നടന്ന പതിനായിരങ്ങളെ മുന്നറിയിപ്പ് നൽകി വിട്ടത് കൂടാതെയാണിത്.കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 16311 പേർക്കെതിരെ ഈ മാസം കേസ് എടുത്തു.6394 പേരെ അറസ്റ്റ് ചെയ്തു.ജനുവരി ഒന്ന് മുതൽ 29 വരെയുള്ള കണക്കാണിത്.


keyword:covid,mask