ലീഗിന് 30 സീറ്റ് ,തീരുമാനമായില്ല ,വി കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവനയിൽ ലീഗിനുള്ളിൽ അമർഷം.മലപ്പുറം :നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാനുള്ള മുസ്ലിം ലീഗ് നീക്കത്തോട് കോൺഗ്രസ്സിനു  വിയോജിപ്പ്.കഴിഞ്ഞ തവണ 24 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് ഇത്തവണ 30 സീറ്റാണ് ആവശ്യപ്പെടുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിൽ അടിത്തറ തകരാതെ കാക്കാൻ കഴിഞ്ഞ ബലത്തിലാണ് മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത്.

എന്നാൽ യൂ  ഡി എഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന ഇടതു മുന്നണിയുടെയും ബി ജെ പി യുടെയും രാഷ്ട്രീയപരമായ ആരോപണം കൂടുതൽ സീറ്റുകൾ നൽകിയാൽ ബലപ്പെടുമെന്നതാണ് കോൺഗ്രസ് വിയോജിപ്പ് പ്രകടിപ്പിക്കാൻ കാരണം.കഴിഞ്ഞ യൂ  ഡി എഫ് മന്ത്രിസഭയിലെ 5 ആം മന്ത്രിയെ ചൊല്ലിയുണ്ടായ ബഹളവും തിരഞ്ഞെടുപ്പ് തോൽവിയുമെല്ലാം ഉദാഹരണമായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നുമുണ്ട്.ലീഗിന് കൂടുതൽ സീറ്റുകൾ  നൽകിയാൽ എൻ എസ് എസ് ,എസ് എൻ ഡി പി സംഘടനകൾ യൂ ഡി എഫുമായി ഇടയുമെന്ന കോൺഗ്രസ് സംഘടനകൾ ഭയക്കുന്നു.ഇന്നലെ പാണക്കാട് നടന്ന ചർച്ചയിൽ ലീഗ് നേതാക്കളെ ഈ വിവരം ധരിപ്പിച്ചതായാണ് വിവരം.

അതെ സമയം ഞാൻ വീണ്ടും മത്സരിക്കുമെന്നുള്ള മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവനയിൽ ലീഗിനുളളിൽ അമർഷം ഉളവാക്കിയിട്ടുണ്ട്.പാലാരിവട്ടം പാലം അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാൾ എന്ന നിലയിൽ ഇബ്രാഹിം കുഞ്ഞു വീണ്ടും മത്സരിക്കുന്നത് യൂ  ഡി എഫിന് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് ലീഗിനുള്ളത്.

keyword:ibrahim,kunj,udf,leeg