പുനർനിർമ്മിക്കുന്ന മൊഗ്രാൽ ഷാഫി മസ്ജിദിന്റെ കുറ്റിയടിക്കൽ കർമ്മം 25ന് തിങ്കളാഴ്ച. മൊഗ്രാൽ:മൊഗ്രാൽ ടൗണിൽ പുനർ നിർമിക്കുന്ന ഷാഫി മസ്ജിദിന്റെ കുറ്റിയടിക്കൽ കർമ്മം ജനുവരി 25 ന് തിങ്കളാഴ്ച രാവിലെ 9.30 ന് സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ നിർവഹിക്കും. ചടങ്ങിൽ മത പണ്ഡിതന്മാർ,കമ്മിറ്റി ഭാരവാഹികൾ, മഹല്ല് നിവാസികൾ, രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക-മത  രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


keyword:mogral,shafi,masjid