മഞ്ചേശ്വരം താലൂക്കിൽ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 19ന്

മഞ്ചേശ്വരം. ജില്ലാകളക്ടറുടെ ഓൺലൈൻ പരാതി പരിഹാര അദാലത്ത് മഞ്ചേശ്വരം താലൂക്കിൽ ഈ മാസം 19ന് രണ്ടു മണിക്ക് നടക്കും. പരാതികൾ ഇന്ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. കുടിവെള്ളം, വൈദ്യുതി, പെൻഷൻ, തദ്ദേശസ്വയംഭരണം, ആരോഗ്യവകുപ്പ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരാതികളാ  ണ് അദാലത്തിൽ പരിഗണിക്കുക. https://edistrict.kerala.gov.in/ ലൂടെ ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും പരാതികൾ സമർപ്പിക്കാം. താലൂക്ക് ഓഫീസുകളിലും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകൾ നേരിട്ടും പരാതികൾ സ്വീകരിക്കും.