കാസറഗോഡ് :ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടു നിലവിലുള്ള 148 കേസുകളിൽ 27 കേസുകൾക്ക് എം സി ഖമറുദ്ധീന് ചൊവ്വാഴ്ച ജാമ്യം കിട്ടി.ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷകളിൽ അനുകൂല വിധി പപ്രഖ്യാപിച്ചത്.
27 കേസുകളിൽ മാത്രമാണ് ഖമറുദ്ധീന് ജാമ്യം അനുവദിച്ചിരിക്കുന്നത്.മുഴുവൻ കേസുകളിലും ജാമ്യം കിട്ടാതെ ഖമറുദ്ധീന് പുറത്തിറങ്ങാനാവില്ല.ആരെയും വഞ്ചിച്ചിട്ടില്ല എന്നും കച്ചവടത്തിലുണ്ടായ പരാജയമാണ് കേസിനു കാരണമായതെന്നുമാണ് ഖമറുദീന്റെ അഭിഭാഷകൻ കോടതിയിൽ വാദിക്കുന്നത്.ഉയർന്ന ലാഭ വിഹിതം വാങ്ങി നിക്ഷേപം സ്വീകരിച്ചെന്നും അടച്ച പണവും ലാഭ വിഹിതവും നൽകാതെ വഞ്ചിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.
keyword :mc,khamarudheen,case