വിദ്യാഭ്യാസ പുരോഗതിക്കായുളള പദ്ധതികൾക്ക് ഊന്നൽ നൽകുക: വിസ്ഡം സ്റ്റുഡൻസ്ഉദുമ: തദ്ദേശഭരണ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി നിലവിൽ വന്ന സാഹചര്യത്തിൽ വികസന പദ്ധതികളിൽ ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിക്കായുള്ള  പ്രവർത്തനങ്ങൾക്ക് പ്രത്യേകം പരിഗണന നൽകണമെന്ന് വിസ്ഡം സ്റ്റുഡൻസ് ജില്ലാ സമിതി സംഘടിപ്പിച്ച ഏരിയ സംഗമം ആവശ്യപ്പെട്ടു.

തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കാസറഗോഡ്, ഉദുമ, കുമ്പള മണ്ഡലങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ഉദുമ പടിഞ്ഞാർ ദഅവ സെൻററിൽ വെച്ച്  നടന്ന ഏരിയ ശില്പശാല വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. മുഹമ്മദ് ഷമീൽ  അരീക്കോട് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ സഫ്‌വാൻ പാലോത്ത് അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ആറു മാസ കാലയളവിലെ പ്രവർത്തന അവലോകന ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി റഹീസ് പട്ല നേതൃത്വം നൽകി. അടുത്ത ടേർമിലേക്കുള്ള പ്രവർത്തന രൂപരേഖ വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ഉപാ അധ്യക്ഷൻ അബ്ദുൽ അഹദ് ചുങ്കത്തറ അവതരിപ്പിച്ചു. വ്യതസ്ത സെഷനുകളിലായി റംസി സാഹിർ, ശമ്മാസ് അൽ ഹികമി, അശ്ബക് അൽ ഹികമി, അനീസ് മദനി, ഷഹബാസ് തളങ്കര തുടങ്ങിയവർ സംസാരിച്ചു.

ശില്പശാലയിൽ ഏപ്രിൽ 1 മുതൽ 4 വരെ നടക്കുന്ന ഓൺലൈൻ കോൺഫറൻസ്, ഫെബ്രുവരി 25 മുതൽ 28 വരെ നടക്കുന്ന പ്രോഫ്‌ക്കോൺ സമ്മേളനം, ഡിസംബർ 25 നടക്കുന്ന ബാല സമ്മേളനം തുടങ്ങിയ വ്യതസ്ത പ്രോഗ്രാമുകൾക്ക് പ്രവർത്തന രൂപരേഖ തയ്യാറാക്കി. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഫാരിസ് കാഞ്ഞങ്ങാട് സമാപന സംസാരം നിർവഹിച്ചു.

keyword:wisdom,students,about,education