വയർലെസ്സ് സംവിധാനം മോട്ടോർ വാഹന വകുപ്പിനും ,ആദ്യം കൊച്ചിയിൽ.


തിരുവനന്തപുരം: ഇനി മുതല്‍ മോട്ടോര്‍ വാഹന വകുപ്പിനും വയർലെസ്സ് സംവിധാനം.  തങ്ങളുടെ ആദ്യത്തെ വയര്‍ലെസ് ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം കൊച്ചിയില്‍ സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്  മോട്ടോര്‍ വാഹന വകുപ്പ്

ഇത്തരത്തിലൊരു ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം സ്ഥാപിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഗതാഗത വകുപ്പിന് 99.98 ലക്ഷം രൂപ അനുവദിച്ചു. ഇതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്മെന്റ് ഓപ്പറേഷനുകള്‍ കൂടുതല്‍ ശക്തിപ്പെടും. ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം സ്ഥാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സ് ആവശ്യമായതിനാല്‍ അതിനുള്ള ഔദ്യോഗിക അപേക്ഷയും മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടുണ്ട്.

ഡി.എം.ആര്‍ ടയര്‍ 2,ഡിജിറ്റല്‍ മൊബൈല്‍ ടയര്‍ 2 (ഡി.എം.ആര്‍ ടയര്‍ 2) എന്ന സംവിധാനമാണ് മോട്ടോര്‍ വാഹന വകുപ്പ് വാങ്ങുന്നത്. ഈ ഡിജിറ്റല്‍ ടെലികമ്മ്യൂണിക്കേഷന്‍ പ്‌ളാറ്റ്‌ഫോം ഉപയോഗിച്ച് വോയിസും ഡാറ്റയും ഒരുപോലെ കൈകാര്യം ചെയ്യാനാകും. ഡി.എം.ആര്‍ ഫ്രീക്വന്‍സി റേഞ്ച് ഉപയോഗിച്ചാണ് ഇത് സാദ്ധ്യമാക്കുന്നത്. എക്‌സൈസ് വകുപ്പിനുള്ള ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ മോട്ടോര്‍ വാഹന വകുപ്പും പങ്കിടുകയാണ് ചെയ്യുക. നിലവില്‍ എറണാകുളം അടക്കം നാല് ജില്ലകളില്‍ എക്സൈസ് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സംവിധാനം സാദ്ധ്യമാക്കിയിട്ടുണ്ട്. അതിനാലാണ് ആദ്യ വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സംവിധാനം കൊച്ചിയില്‍ സ്ഥാപിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. എക്‌സൈസ് കൊച്ചിയില്‍ സ്ഥാപിച്ച ടവറുകളായിരിക്കും മോട്ടോര്‍ വാഹന വകുപ്പ് ഉപയോഗപ്പെടുത്തുക. keyword:wireless,for,vehicle,department