വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാളെയും അവസരം

കാസറഗോഡ് : കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചേർത്തവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം കിട്ടാതെ വരുന്ന സാഹചര്യം ഒഴിവാക്കാൻ നിയമസഭാ  തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ സന്ദർശിച്ച് ആവശ്യമായ രേഖകൾ സമർപ്പിച്ചു വോട്ടവകാശം ഉറപ്പുവരുത്തണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നാളെയാണ് അവസാന ദിവസം.

 ഞങ്ങളുടെ വോട്ടർപട്ടികയിലുണ്ടോ  എന്നറിയാൻ www-nvsp.in ൽ കയറി ഒറിജിനൽ   ഇലക്ഷൻ ഐഡി കാർഡ് ഉപയോഗിച്ച് സർച് ചെയ്തു വോട്ടവകാശം ഉറപ്പ് വരുത്താവുന്നതാണ് .