തദ്ദേശ തിരഞ്ഞെടുപ്പ് യൂ ഡി എഫ് ,എൽ ഡി എഫ് വോട്ട് വിത്യാസം ഇങ്ങിനെ.തിരുവനന്തപുരം:ഈ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു എൽ ഡി എഫും ,യൂ ഡി എഫും തമ്മിൽ 5 .40 ലക്ഷത്തിൽ പരം വോട്ടുകളുടെ വിത്യാസം.തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട ജില്ലാ പഞ്ചായത്ത് കോർപറേഷൻ ,മുനിസിപ്പാലിറ്റി എന്നീ സ്ഥാപനങ്ങളിലെ കണക്കെടുക്കുമ്പോഴാണിത് . 

3 സ്ഥാപനങ്ങളിലായി എൽ ഡി എഫ്  നേടിയത് 84 .48 ലക്ഷം വോട്ടുകളാണ്.യൂ ഡി എഫ്  ലഭിച്ചത് 79 .07 ലക്ഷം .എൻ ഡി എ യ്ക്ക് 31 .65 ലക്ഷം വോട്ട്.മുന്നണി \പാർട്ടി സ്വതന്ത്രരുടെ വോട്ട് ഇതിൽ ഉൾപ്പെടില്ല.

സി പി എം മൂന്ന് സ്ഥാപനങ്ങളിലായി 56 .28 ലക്ഷം വോട്ട് നേടിയപ്പോൾ കോൺഗ്രസ് 53 .27 ലക്ഷം വോട്ടുകൾ നേടി .എൻ ഡി എ നേടിയ 31 .65 ലക്ഷം വോട്ടുകളിൽ 31 .18 ലക്ഷവും ബി ജെ  പി യുടേതാണ് .

എൽ ഡി എഫിലെ പ്രധാന ഘടകകക്ഷിയായ സി പി ഐ 14 .59 ലക്ഷം വോട്ടുകൾ നേടി .പുതിയ ഘടകകക്ഷി കേരള കോൺഗ്രസ് (എം )5 .34 ലക്ഷം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ്.19 .09 ലക്ഷം വോട്ട് നേടിയ മുസ്ലിം ലീഗാണ് കോൺഗ്രസ് കഴിഞ്ഞാൽ യൂ ഡി എഫ് ലെ കൂടുതൽ വോട്ട് നേടിയ പാർട്ടി.

യൂ ഡി എഫ് ൽ തുടർന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്ന് 4 .19 ലക്ഷം വോട്ട് ലഭിച്ചു .ആർ എസ്‌ പി ക്ക് 1 .71 ലക്ഷം വോട്ട് .എൻ ഡി എ മുന്നണിയിലെ ബി ഡി ജെ എസ്‌  26,336 വോട്ടുകൾ നേടി.

അതേസമയം പഞ്ചായത്തിൽ സി പി എമ്മിന് 47 .66 ലക്ഷം വോട്ട് ആണ് .കോൺഗ്രസിന് 45 .06 ലക്ഷവും ബി ജെ പി ക്ക് 22 .39 ലക്ഷവുമാണ് വോട്ട് നില.keyword :vote,diffrence,kerala