ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു.

 


ന്യൂയോര്‍ക്ക്: ലോകത്ത് 4,70,876 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു.

മരണസംഖ്യ 17,56,938 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു. അമേരിക്ക, ഇന്ത്യ,ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,01,69,818 ആയി ഉയര്‍ന്നു. നിലവില്‍ 2,80,274 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. 1,47,379 പേരാണ് രാജ്യത്ത് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.

യുഎസില്‍ ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,90,515 പേര്‍ മരിച്ചു.




keyword:total,covid,cases