സിനിമയില്ലാതെ ക്രിസ്മസ് -ന്യൂ ഇയർ ആഘോഷം.കാസറഗോഡ് :ബോക്സ്ഓഫീസിൽ കോടികൾ കിലുങ്ങും കാലമാണ് ക്രിസ്മസ് ,പുതുവത്സര സീസൺ .ഇക്കുറി ആ പതിവ് തെറ്റിക്കുകയാണ് കോവിടെന്ന ആഗോള വില്ലൻ.കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് സൂപ്പർ താരണങ്ങളുടേതുൾപ്പെടെ ഒട്ടേറെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യാനാകാതെ വൻ പ്രതിസന്ധിയിലാണ്.10 മാസമായി കേരളത്തിലെ തീയറ്ററുകൾ അടഞ്ഞു കിടക്കുകയാണ്.

സർക്കാറിന് കോടികളുടെ നികുതി വരുമാനം നൽകുന്ന തീയേറ്ററുകൾ പതിനായിരങ്ങൾക്കാണ് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നത്.തീയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ചു സംസ്ഥാന സർക്കാർ അനുമതിക്ക് കാത്തിരിക്കുകയാണ് ചലച്ചിത്ര മേഖല.

ജി എസ് ടി ക്കു പുറമെയുള്ള വിനോദ നികുതി ഒഴിവാക്കണമെന്നാണ് ചലച്ചിത്ര മേഖല ആവശ്യപ്പെടുന്നത്.ഇരട്ട നികുതി ഒഴിവാക്കിയാൽ ടിക്കറ്റ് നിരക്കുകൾ കുറയുമെന്നതിനാൽ കാണികൾക്കും ഗുണകരമാവും .
keyword:kerala,theatre,closed,issue