നീന്തൽ പരിശീലനം :പദ്ധതികളൊക്കെ കടലാസ്സിൽ, കേരളത്തിൽ മുങ്ങി മരണനിരക്ക് കൂടുന്നു.ആലപ്പുഴ: കേരളത്തിൽ മുങ്ങിമരണ നിരക്ക് കൂടുന്നതായി റിപ്പോർട്ട്. വർഷത്തിൽ ആയിരത്തിലധികം പേർ മുങ്ങിമരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ഒരു ദിവസം ശരാശരി മൂന്നിലധികം പേർ എന്ന് വിലയിരുത്തപ്പെടുന്നു. കണക്ക് പ്രകാരം 2019ൽ സംസ്ഥാനത്ത് 1460ഓളം പേർ വിവിധ സംഭവങ്ങളിലായി മുങ്ങി മരിച്ചിരുന്നു. 

നീന്തൽ പരിശീലനത്തിന് സർക്കാർ വൻ പദ്ധതികൾ  ആവിഷ്ക്കാറുണ്ടെങ്കിലും എല്ലാം കടലാസിലൊതുങ്ങുന്നതായാണ് പരാതി. സ്കൂളുകളിൽ പോലും നീന്തൽ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും ഇതും പ്രാവർത്തികമാക്കാൻ ആയിട്ടില്ല. വിദ്യാർത്ഥികൾ 20 ശതമാനത്തിന് താഴെ കുട്ടികൾ മാത്രമാണ് നീന്തൽ പരിശീലനം തേടുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ച് നീന്തൽ  കുളം നിർമ്മിക്കുമെ  ന്നുള്ള പ്രഖ്യാപനവും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ചിലയിടങ്ങളിൽ   സന്നദ്ധ സംഘടന പ്രവർത്തകരാണ് നീന്തൽ പരിശീലനം നൽകിവരുന്നത്. ഇവർക്കാകട്ടെ  സർക്കാർ അംഗീകാരം നൽകുന്നുമില്ല.
keyword:swimming,issue,kerala