എസ് എസ് എൽ സി ,പ്ലസ് ടു :ഇനി 40 ശതമാനം പാഠം പഠിച്ചാൽ മതി ,പാസ്സാകാം.തിരുവനന്തപുരം : എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ 40 ശതമാനം പാഠഭാഗങ്ങളിൽ ഊന്നൽ നൽകാൻ സംസ്ഥാന കരിക്കുലം കമ്മിറ്റി തീരുമാനം .കോവിഡിനെ തുടർന്ന് ക്ലാസ് റൂം അധ്യയനം നടക്കാതെ വന്നതോടെയാണ് വിദ്യാർത്ഥികൾക്ക് പഠനഭാരം കുറക്കാൻ ലക്ഷ്യമിട്ടുള്ള ക്രമീകരണം.ഊന്നൽ നൽകുന്ന 40 ശതമാനം പാഠഭാഗങ്ങളിൽ നിന്ന് തന്നെ മുഴുവൻ മാർക്കിനുള്ള ചോദ്യങ്ങൾ ഉണ്ടാവും .തിരഞ്ഞെടുത്ത് ഉത്തരം എഴുതാനാവുന്ന വിധം ആവശ്യമുള്ളതിന്റെ ഇരട്ടിചോദ്യങ്ങൾ അധികമായി നൽകും.

ഇത് വായിച്ചു മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്നുള്ളതിനാൽ സമാശ്വാസ സമയം വർധിപ്പിക്കാനും മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനമായി.keyword:sslc,plustwo,exam