വീണു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചുനൽകി കുമ്പള സ്കൈലർ ഉടമ അശ്റഫ് മാതൃകയായി.


കുമ്പള:എടിഎം കാർഡ്,പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, കുറച്ച് പണം അടങ്ങിയ പേഴ്സ് വീണുകിട്ടിയ കുമ്പള സ്കൈലർ ഷോപ്പ് ഉടമ അഷ്റഫ് ഉടമസ്ഥനു തിരിച്ചു നൽകി മാതൃകയായി.

ഇന്നലെ കുമ്പള ജീവി എച്ച് എസ് എസ് റോഡിൽ നിന്നാണ് പേഴ്‌സ്  കിട്ടുന്നത്. ഷോപ്പിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ ബൈക്കിലൂടെ  സഞ്ചരിക്കുകയായിരുന്ന ആളുടെ പേഴ്സ് ആണ് വീണത് എന്ന് മനസ്സിലായി. കാഞ്ഞങ്ങാട് സ്വദേശി ജഗദീഷായിരുന്നു  ഉടമസ്ഥൻ. 

പേഴ്‌സിൽ അഡ്രസോ,  ഫോൺ നമ്പരോ  ഉണ്ടായിരുന്നില്ല. ഒരു ലക്കിടിപ്പ് കൂപ്പൺ  ഉണ്ടായിരുന്നു. അതിലെ ഫോൺ നമ്പറിൽ വിളിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. വൈകുന്നേരത്തോടെ ഷോപ്പിലെത്തിയ ജഗദീഷിന് പേഴ്സ് അഷ്റഫ്  തിരിച്ചു നൽകുകയും ചെയ്തു. അഷ്റഫ് സ്‌കൈലർ   കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം കൂടിയാണ്.keyword:skyler,ashrf,purse