കടൽ -കായൽ ടൂറിസം മേഖലയിൽ റെസ്റ്റോറന്റ് ഒരുക്കാൻ ഫിഷറീസ് വകുപ്പ്.


ആലപ്പുഴ:തീരദേശത്തിന്റെ രുചികളിലേക്ക് പുതിയൊരു രുചിക്കൂട്ടായി തീരമൈത്രി എത്തുന്നു.സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷെറീസ് വകുപ്പ് ഒരുക്കുന്ന പദ്ധതിയാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റ് ശ്രിംഖല .9 തീരദേശ ജില്ലകളിലായി 46 യൂണിറ്റുകളാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.പ്രത്യക്ഷത്തിൽ വരുമാനമാർഗമൊരുങ്ങുക 230 വനിതകൾ.

കടൽ ,കായൽ വിഭവങ്ങൾക്കു പുറമെ മൂല്യവർദ്ധിത സമുദ്ര -മത്സ്യ ഉല്പന്നങ്ങളും ഇവിടെയുണ്ടാകും താല്പര്യം പ്രകടിപ്പിച്ചെത്തുന്ന സംരംഭകർക്ക് രണ്ടു ഘട്ടമായി പരിശീലനം നൽകും .കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് കൂടിയാണ് പദ്ധതിയെന്ന്‌ സാഫ് നോഡൽ ഓഫീസർ കൂടിയായ ഫിഷെറീസ് അസി .ഡയറക്ടർ രമേശ് ശശിധരൻ പറഞ്ഞു . 


keyword:sea-hotel-fisherees-department