ഫാസിസ്റ്റ് തകർച്ചയുടെ തുടക്കമാണ്എസ്ഡിപിഐയുടെ മുന്നേറ്റം:തുളസീധരൻ പള്ളിക്കൽകുമ്പള: സാമൂഹിക ജനാതിപത്യമാണ് രാജ്യത്ത് ശരിയെന്നും ഫാസിസം തകരുമെന്നതിനുള്ള സൂചന കൂടിയാണ്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ  സാമ്പ്രദായികക്കരെ അൽഭുതപ്പെടുത്തിയും സംഘപരിവാറിന് താക്കീതുമായിക്കൊണ്ട് എസ്ഡിപിഐ മുന്നേറിയതെന്ന് എസ്ഡിപിഐ ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ.

സംഘപരിവാരത്തെ പരാജയപ്പെടുത്തുന്നതിൽ ഇടത് വലത് മുന്നണികൾക്ക് ആത്മാർത്ഥതയില്ല, സാമ്പത്തിക സംവരണത്തിലെ ഇരുമുന്നണികളുടെ ഇരട്ടതാപ്പ് നാം മനസിലാക്കണം അദ്ദേഹം കൂട്ടിചേർത്തു.

എസ്ഡിപിഐ ജനപ്രതിനിധികൾക്ക് കാസർഗോഡ് ജില്ലാ കമ്മിറ്റി കുമ്പളയിൽ സംഘടിപ്പിച്ച സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരിക്കാടിയിൽ നിന്നും ജനപ്രതിനിധികളെ ആനയിച്ചു കൊണ്ടാണ്കുമ്പളയിലെസ്വീകരണ സ്ഥലത്ത് എത്തിയത് ജില്ലാ പ്രസിഡൻറ് എൻ യു അബ്ദുൽസലാം അധ്യക്ഷത വഹിച്ചു .

ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി അഷ്റഫ് മൻചി, ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ ,ഹമീദ് ഹൊസങ്കടി,അൻവർ അരിക്കാടി ഖമറുന്നിസ മുസ്തഫാ മുബാറക്ക് കടംബാർ എന്നിവർ സംസാരിച്ചു

മണ്ഡലം നേതാക്കളായ അൻസാർ ഹൊസങ്കടി, ഗഫൂർ നായന്മാർമൂല, മൂസ ഈച്ചിലിങ്കാൽ, വിമൻ ഇന്ത്യ ജില്ലാ പ്രസിഡന്റ് ഖമറുൽ ഹസീന, കാംപസ് ഫ്രണ്ട് ജില്ല പ്രസിഡന്റ് കബീർ ബ്ലാർക്കോട് സംബന്ധിച്ചു.keyword:sdpi,kumbla,programme