മൊഗ്രാൽ പുത്തുർ രാജീവ് ഗാന്ധി കൾച്ചറൽ ഫോറം മുൻമുഖ്യമന്ത്രി കെ കരുണാകരൻ അനുസ്മരണവും,പ്രശസ്ത കവയിത്രി സുഗതകുമാരിക്ക് അനുശോചനവും രേഖപ്പെടുത്തി.മൊഗ്രാൽ പുത്തൂർ :കേരള മുഖ്യമന്ത്രിയായും, ലോക്‌സഭയിലും, രാജ്യസഭയിലും രാജ്യതാത്പര്യം മുൻ നിർത്തി ശക്തമായ ഇടപ്പെടലിലൂടെ രാഷ്ട്രീയത്തിലെ ചാണക്യനായി അറിയപ്പെട്ട മഹാനായിരുന്നു ലീഡർ കെ.കരുണാകരനെന്ന് മുകുന്ദൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് കോൺഗ്രസ് മുൻമണ്ഡലം പ്രസിഡന്റ് ഹനീഫ് ചേരങ്കൈ പറഞ്ഞു.

മനുഷ്യനെയും പ്രകൃതിയെയും ഒരു പോലെ സ്നേഹിച്ച മഹാമാനുഷിയായിരുന്നു മഹാകവയിത്രി സുഗതകുമാരി ടീച്ചറെന്ന് അനുസ്മരണ പ്രസംഗത്തിൽ എൻ എ എ ഖാദർ പറഞ്ഞു.റഫീഖ് അബ്ദുള്ള സ്വാഗതവും, ബി.വിജയകുമാർ,അശോകൻ ബള്ളീർ,നജീബ് എരിയാൽ,മാധവൻ ബള്ളീർ,ഗംഗാധരൻ,ബഷീർ തോരവളപ്പ് എന്നിവർ പ്രസംഗിച്ചു.ഇസ്മയിൽ എരിയാൽ നന്ദി പറഞ്ഞു.
keyword:rajeev,ghandhi,cultural,forum