തദ്ദേശം :പുതിയ ഭരണ സമിതികളെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വങ്ങൾകോഴിക്കോട് :സാമ്പത്തിക വർഷം അവസാനിക്കാൻ 3 മാസം ബാക്കി നിൽക്കെ പുതുതായി സത്യപ്രതിജ്ഞ ചെയ്ത തദ്ദേശ സ്ഥാപന പ്രതിനിധികളെ കാത്തിരിക്കുന്നത് തിരക്കിട്ട വലിയ ഉത്തരവാദിത്വങ്ങൾ.

മാർച്ച് 31 നു മുമ്പ് സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ചേർന്ന്  7275.92 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കാനുണ്ട്.എന്നാൽ ഇത് വരെ പൂർത്തിയാക്കാൻ കഴിഞ്ഞത് 3388 .43 കോടി രൂപയുടെ പദ്ധതികൾ മാത്രമാണ്.

കോവിഡ് പ്രതിരോധം ,തിരഞ്ഞെടുപ്പ് എന്നിവ മൂലം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലായിരുന്നു .ഈ വർഷം പകുതി പദ്ധതികൾ പോലും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ 3 മാസം കൊണ്ട് പദ്ധതി നിർവ്വഹണം പൂർത്തിയാക്കുക എന്ന വലിയ വെല്ലുവിളിയാണ് തദ്ദേശ സ്ഥാപന പ്രതിനിധികളെ കാത്തിരിക്കുന്നത്.

പദ്ധതികൾ പൂർത്തിയാക്കുന്നതിനോടൊപ്പം അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി ആസൂത്രണങ്ങൾക്കും അംഗങ്ങൾ നേതൃത്വം നൽകേണ്ടതുണ്ട്.എല്ലാ വാർഡിലും ഗ്രാമസഭ വിളിക്കുന്നത് മുതൽ ഗുണഭോക്‌തൃ യോഗം വികസന സെമിനാർ എന്നിവയെല്ലാം ഫെബ്രുവരിയോടെ പൂർത്തിയാക്കണം .


keyword :projects,pending