രക്ഷിതാക്കളെ ഉപദ്രവിക്കുന്നവർക്കെതിരെ കർശന നടപടി.കാസറഗോഡ് :പ്രായമായവരെ മാനസികമായും ,ശാരീരികമായും പീഡിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു .

പ്രായമായവർക്കെതിരെയുള്ള അതിക്രമങ്ങൾ പ്രത്യേകമായി പരിഗണിച്ചു ഇത്തരം പരാതികളിൽ അടിയന്തിര നടപടി സ്വീകരിക്കും .സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ പ്രായമായവരെ അനാഥാലയങ്ങളിൽ കൊണ്ട് തള്ളുന്ന പ്രവണത കേരളത്തിൽ കൂടി വരികയാണ്.ഇത്തരം ചെയ്തികൾ സാംസ്കാരിക കേരളത്തിന്ന് അപമാനമാണെന്ന് അവർ പറഞ്ഞു . 

keyword:parents,protection