പഞ്ചായത്ത് അംഗങ്ങൾ നാളെ സത്യപ്രതിജ്ഞ ചെയ്യുംകാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ നാളെ  രാവിലെ 10 ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലെത്തും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗം സത്യ പ്രതിജ്ഞ ചെയ്യേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്ക് മുന്നിലാണ്. 

ചടങ്ങുകള്‍ക്ക് ഗ്രാമ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്തുകളില്‍ അസി. ഡെവലപ്പ്മെന്റ് കമ്മീഷണര്‍മാരും നഗരസഭകളില്‍ അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തില്‍ ജില്ലാകളക്ടറുമാണ് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. സത്യ പ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും.keyword:panchayath,new,members