നിയമസഭ തെരഞ്ഞെടുപ്പ്:ബൂത്ത് കമ്മിറ്റി മുതൽ ഡിസിസി വരെ മാറ്റത്തിന് കോൺഗ്രസ് ഹൈക്കമാൻഡ്.തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കോൺഗ്രസിൻറെ തോൽവി എഐസിസി ഗൗരവത്തിൽ എടുക്കുന്നുവെന്ന സൂചന നൽകി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. 

കേരളം പോലുള്ള സംസ്ഥാനം കൂടി നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ന്  നഷ്ടപ്പെട്ടാൽ അത് ദേശീയരാഷ്ട്രീയത്തിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതം മുൻകൂട്ടി കണ്ടുകൊണ്ടാണ് എഐസിസി സംസ്ഥാന കോൺഗ്രസിലെ വിഷയത്തിൽ സജീവമായി ഇടപെടുന്നത്.

കേരളത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള അഭിപ്രായഭിന്നതയിൽ എഐസിസിക്ക് കടുത്ത അമർഷമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ,മുൻ  മുഖ്യമന്ത്രി ഉമ്മൻചാണ്ടി,യുഡിഎഫ്  കൺവീനർ എംഎം ഹസ്സൻ, കെ  മുരളീധരൻ എംപി, കെ സുധാകരൻ എംപി, വി ഡി സതീശൻ തുടങ്ങിയ നേതാക്കളുടെ തായി വരുന്ന വാർത്തകൾ കോൺഗ്രസിലെ അനൈക്യം  വിളിച്ചോതുന്നതാണെന്ന് എ ഐ സി സി  നിരീക്ഷിക്കുന്നു. പരസ്യ പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ പൂർണ്ണമായും വിട്ടു നൽകണമെന്ന് എ ഐ സി സി യുടെ കർശന നിർദേശമുണ്ട്. മാധ്യമങ്ങളെ കണ്ടു അഭിപ്രായം പറയരുത്. അത് പാർട്ടിവേദികളിൽ പറയണമെന്നും താരിഖ് അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന കോൺഗ്രസിൽ നേരത്തെയും ഗ്രൂപ്പ് വഴക്കുകൾ ഉണ്ടായിട്ടുണ്ട്. അത് എ -ഐ ഗ്രൂപ്പ് എന്ന നിലയിലായിരുന്നു. ഇന്നിപ്പോൾ ഓരോ നേതാക്കൾക്കും ഓരോ ഗ്രൂപ്പ് എന്ന നിലയിലാണ്.ഇത് പാർട്ടിക്കും, മുന്നണിക്കും ദോഷം ചെയ്യുന്നുവെന്ന്  ഘടകകക്ഷികൾ തന്നെ എഐസിസി ജനറൽ സെക്രട്ടറിയെ  അറിയിച്ചതായാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് മുതൽ ഡിസിസി തലംവരെ വൻ അഴിച്ചു പണിക്കാണ്  എഐസിസി തയ്യാറെടുക്കുന്നത്. കമ്മിറ്റികളെ  ചലനാത്മകമാക്കാനാണ് പുനസംഘടന കൊണ്ട് ഉദ്ദേശിക്കുന്നത്.keyword:niyamasabha,election,mp,issue