പുതുവത്സരാഘോഷം :രാത്രി 10 മണി വരെ മാത്രം.കാസർഗോഡ് :കോവിഡ് പശ്ചാത്തലത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ രാത്രി 10 മണിയോടെ അവസാനിപ്പിക്കണമെന്നും ,അല്ലെങ്കിൽ കേസെടുക്കേണ്ടി വരുമെന്നും ഡിസാസ്റ്റർ മാനേജ്‌മന്റ് ഡിപ്പാർട്മെന്റ് പ്രിൻസിപ്പൽ സെക്രെട്ടറി ഡോ :എ ജയതിലക് ഉത്തരവ് പുറത്തിറക്കി.കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ട് മാത്രമേ പുതുവത്സരാഘോഷം നടത്താവൂ എന്ന ഉത്തരവിൽ പറയുന്നു.

ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടറും ,ജില്ലാ പോലീസ് ചീഫ് മാരും ഉറപ്പു വരുത്തണമെന്നും നിയമ ലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൂട്ടിച്ചേർത്തു.ബീച്ചുകളും പാർക്കുകളും വൈകുന്നേരം 7 മണിയോടെ അടച്ചിടാനും നിർദേശമുണ്ട്.keyword:newyear,covid,protocol