ദേശീയപാത വികസനം: ഉടമകൾക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണം :ഹൈക്കോടതി.


കാസറഗോഡ്. ദേശീയപാത വികസനത്തിന് ഭൂമിയും,  കെട്ടിടങ്ങളും വിട്ടുകൊടുത്ത ഉടമകളുടെ തടഞ്ഞുവെച്ച  നഷ്ടപരിഹാരത്തുക ഒരു   മാസത്തിനകം50 ശതമാനവും, നാലുമാസത്തിനകം ബാക്കി തുകയും നൽകാൻ ഹൈക്കോടതി ഉത്തരവ്.

ഭൂമി വിട്ടുകൊടുത്ത്  നഷ്ടപരിഹാരം അനുവദിക്കാൻ ഉത്തരവിറങ്ങി ഒരുവർഷമായിട്ടും പണം  കിട്ടാത്തതിനെതിരെ സമർപ്പിച്ച ഹർജികളിലാണ്  കോടതി ഉത്തരവ്. ഭൂമിഏറ്റെടുക്കൽ വിഭാഗം നിജപ്പെടുത്തിയ വില കൂടുതലാണ് എന്ന് കാരണം ഉന്നയിച്ചാണ് ഉടമകൾക്ക് അനുവദിച്ച പണം ദേശീയപാത അതോറിറ്റി തടഞ്ഞു വേവെചിരുന്നത്. ഇതിനെതിരെയാണ് ഹൈക്കോടതിവിധി വന്നിരിക്കുന്നത്. 

വാടക മുറികൾ ഉൾപ്പെടെ ഒഴിപ്പിച്ചതിനാൽ ഉടമകൾക്ക് കിട്ടിയിരുന്ന പ്രതിമാസ വരുമാനം പോലും നഷ്ടമായി. നഷ്ട പരിഹാര തുക പ്രതീ ക്ഷിച്ചു  ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ അഡ്വാൻസ് നൽകിയവർ  ഉൾപ്പെടെ ഇത് കാരണം കുരുക്കിലാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഏതാനും കെട്ടിട ഉടമകൾ കോടതിയെ സമീപിച്ചത്.
keyword:highway,devolopment,highcourt