എൻ സി പി ,യൂ ഡി എഫ് ലേക്ക് .


കൊച്ചി :തദ്ദേശ തിരഞ്ഞെടുപ്പിലുൾപ്പെടെ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന ആരോപണവുമായി എൻ സി പി യിലെ ഒരു വിഭാഗം യൂ ഡി എഫ് ലേക്ക് ചുവട് മാറാൻ ഒരുങ്ങവെ എല്ലാ ജില്ലകളിലും സംസ്ഥാന നേതൃത്വം പ്രത്യേക യോഗം വിളിച്ചു ചേർത്തു .

സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരനെ കൂടെ നിർത്തി ഭൂരിഭാഗം ജില്ലാ കമ്മിറ്റികളെയും ചേർത്ത് ഔദ്യോഗിക എൻ സി പി യായി യൂ ഡി എഫിൽ ചേക്കേറാനാണ് ഇവരുടെ ആഗ്രഹം.ദേശീയ നേതൃത്വം മുന്നണി മാറ്റത്തെ അനുകൂലിക്കുമെന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു .

കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയതോടെ പാലാ സീറ്റിനെ ചൊല്ലി ഉടലെടുത്ത തർക്കമാണ് എൻ സി പി യിൽ മുന്നണി മാറ്റം സംബന്ധിച്ചു ചർച്ചകൾക്ക് തുടക്കമിട്ടത്.keyword:ncp,udf,merging