കൊപ്പളം അണ്ടർ പാസ്സേജ് :കരാർ കമ്പനിക്കെതിരെ നാട്ടുകാർ രംഗത്ത്.മൊഗ്രാൽ: കൊപ്പളം അണ്ടർപാസ്സേജ് നിർമാണം അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്ന കരാർ കമ്പനിക്കെതിരെ (ഈറോഡ് കേന്ദ്രമായി പ്രവർത്തിക്കുന്നതാണ് കമ്പനി) നാട്ടുകാർ രംഗത്ത്. 

കരാർ ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടിട്ടും മുടന്തൻ ന്യായീകരണങ്ങൾ പറഞ്ഞു നിർമാണം നീട്ടികൊണ്ട് പോകുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 

കൊപ്പളം അണ്ടർ പാസ്സേജ് വിഷയം ഓരോ തിരെഞ്ഞെടുപ്പ് സമയത്തും രാഷ്ട്രീയപാർട്ടികൾ പ്രചാരണായുധമാക്കാറുണ്ട്. വർഷങ്ങളായുള്ള പ്രദേശവാസികളുടെ യാത്രാ ദുരിതവുമായുള്ള വിഷയത്തിൽ കഴിഞ്ഞവർഷമാണ് കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ എ ജി സി ബഷീർ താല്പര്യമെടുത്ത്  സംസ്ഥാന സർക്കാർ ഫണ്ട്‌ ഒന്നേക്കാൽ കോടി രൂപ  റെയ്ൽവേയ്ക്ക് കൈമാറിയത്. പിന്നീട് റെയിൽവേ ടെൻഡർ നടപടികൾ പൂർത്തിയാക്കി. കരാർ ഏറ്റെടുത്ത കമ്പനിയാകട്ടെ നാട്ടുകാരെ കബിളിപ്പിക്കുകയാണെന്നാണ് ആക്ഷേപം. തമിഴ് നാട്ടിലെ ഈറോഡ് കേന്ദ്രമായി പ്രവർത്തിക്കുന്നതാണ് പ്രസ്തുത കമ്പനി.

കമ്പനിക്കെതിരെ നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകും, ആവശ്യമെങ്കിൽ നിയമ നടപടികളും സ്വീകരിക്കും.
keyword:mogral,underpassage,issue