മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തിയായി :ഉദ്ഘാടനം ഉടൻ.മൊഗ്രാൽ:മൊഗ്രാൽ ജി വി എച്ച് എസ് സ്കൂളിന്റെ  പുതിയ രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി. പഠനനിലവാരം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും,സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെയും  ഭാഗമായാണ് സർക്കാർ അഞ്ചു കോടിയിലേറെ രൂപ ചിലവഴിച്  സ്കൂൾകെട്ടിടം അനുവദിച്ചത്.

കെട്ടിട നിർമ്മാണം പൂർണ്ണമായും പൂർത്തിയാക്കിയതിനുശേഷം നിർമ്മാണ കരാർ കമ്പനിയായ 'കൈറ്റ' അധികൃതർ  ഇന്നലെ സ്കൂളിൽ വെച്ച്  നടന്ന ചടങ്ങിൽ  ഡോക്യുമെൻററി കൈമാറി. പിടിഎ ഭാരവാഹികൾ, എസ് എം സി അംഗങ്ങൾ, വാർഡ് മെമ്പർ, അധ്യാപകർ എന്നിവർ സംബന്ധിച്ചു.

സ്കൂൾ കെട്ടിടങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്ന് സ്കൂൾ അധിക്രതർ അറിയിച്ചു. 
keyword:mogral,school,new,building